മുട്ടിക്കുളങ്ങര: പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് (പിഡിഎസ്എസ്സി ) സയൻസ് എക്സിബിഷൻ ‘നെക്സോറ 2026’ മുട്ടികുളങ്ങര സെന്റ് ആൻസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടത്തി.
ജില്ലയിലെ 45 സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഐഎസ്ആർഒ യിലെ സയന്റിസ്റ്റ് ഡോ.സി. വിനീത് ഉദ്ഘാടനം നിർവഹിച്ചു. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ധോണി ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് ജോർജ് മുഖ്യാതിഥിയായി.
പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് കെ. സോണിയ, സെക്രട്ടറി വി.കെ. പ്രവീണ, ജോയിന്റ് സെക്രട്ടറി സന്ധ്യ, ട്രഷറർ ഫാ. കെ.വി. ആന്റോ, സെന്റ് ആൻസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസ്മി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് സമ്മാനദാനവും നിർവഹിച്ചു.